ചെന്നൈ വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം കൂറ്റൻ ബലൂൺ
Tuesday, January 23, 2024 2:46 PM IST
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം കൂറ്റൻ ബലൂൺ. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗമായി സ്ഥാപിച്ച ബലൂണാണ് റൺവേയ്ക്ക് സമീപം പതിച്ചത്. രണ്ടാം റൺവേയ്ക്കു സമീപമാണ് ബലൂൺ പതിച്ചത്.
ബലൂൺ പറന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടില്ല. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ബന്ധിച്ചിരുന്ന ബലൂണാണ് പറന്നെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.