മാ​വേ​ലി​ക്ക​ര: ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ൻ കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്കു​ന്നു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ​രി​ശോ​ധ​ന. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

കേ​സി​ൽ 15 പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വി​ധി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് പ​രി​ശോ​ധ​ന. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ന​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി (ഒ​ന്ന്) വി.​ജി. ശ്രീ​ദേ​വി​യാ​ണു കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് വി​ധി​ച്ച​ത്.

ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രേ കോ​ട​തി കൊ​ല​ക്കു​റ്റം ചു​മ​ത്തി. 2021 ഡി​സം​ബ​ർ 19ന് ​ര​ഞ്ജി​ത് ശ്രീ​നി​വാ​സ​നെ ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​റി​ലു​ള്ള വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണു കേ​സ്.

ആ​ല​പ്പു​ഴ കോ​മ​ള​പു​രം അ​മ്പ​നാ​കു​ള​ങ്ങ​ര മാ​ച്ച​നാ​ട് കോ​ള​നി​യി​ൽ നൈ​സാം, മ​ണ്ണ​ഞ്ചേ​രി അ​മ്പ​ല​ക്ക​ട​വ് വ​ട​ക്കേ​ച്ചി​റ​പ്പു​റം അ​ജ്മ​ൽ, ആ​ല​പ്പു​ഴ വെ​സ്റ്റ് മു​ണ്ടു​വാ​ട​യ്ക്ക​ൽ അ​നൂ​പ്, ആ​ര്യാ​ട് തെ​ക്ക് അ​വ​ലൂ​ക്കു​ന്ന് ഇ​ര​ക്കാ​ട്ട് മു​ഹ​മ്മ​ദ് അ​സ്‌​ലാം, മ​ണ്ണ​ഞ്ചേ​രി ഞാ​റ​വേ​ലി​ൽ അ​ബ്ദു​ൽ ക​ലാം എ​ന്ന സ​ലാം, അ​ടി​വാ​രം ദാ​റു​സ​ബീ​ൻ വീ​ട്ടി​ൽ അ​ബ്ദു​ൽ ക​ലാം, ആ​ല​പ്പു​ഴ വെ​സ്റ്റ് തൈ​വേ​ലി​ക്ക​കം സ​റ​ഫു​ദീ​ൻ, മ​ണ്ണ​ഞ്ചേ​രി ഉ​ടു​മ്പി​ത്ത​റ മ​ൻ​ഷാ​ദ്, ആ​ല​പ്പു​ഴ വെ​സ്റ്റ് ക​ട​വ​ത്ത്ശേ​രി ചി​റ​യി​ൽ വീ​ട്ടി​ൽ ജ​സീ​ബ് രാ​ജ, മു​ല്ല​യ്ക്ക​ൽ വ​ട്ട​ക്കാ​ട്ടു​ശേ​രി ന​വാ​സ്, കോ​മ​ള​പു​രം ത​യ്യി​ൽ വീ​ട്ടി​ൽ സ​മീ​ർ, മ​ണ്ണ​ഞ്ചേ​രി നോ​ർ​ത്ത് ആ​ര്യാ​ട് ക​ണ്ണ​റു​കാ​ട് ന​സീ​ർ, മ​ണ്ണ​ഞ്ചേ​രി ചാ​വ​ടി​യി​ൽ സ​ക്കീ​ർ ഹു​സൈ​ൻ, തെ​ക്കേ​വെ​ളി​യി​ൽ ഷാ​ജി എ​ന്ന പൂ​വ​ത്തി​ൽ ഷാ​ജി, മു​ല്ല​യ്ക്ക​ൽ നു​റു​ദീ​ൻ പു​ര​യി​ട​ത്തി​ൽ ഷെ​ർ​നാ​സ് അ​ഷ​റ​ഫ് എ​ന്നി​വ​രാ​ണു കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വ​ർ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ്.