മ​റാ​ത്ത്‌​വാ​ഡ​യി​ൽ 2023ൽ ​ജീ​വ​നൊ​ടു​ക്കി​യ​ത് 1,088 ക​ർ​ഷ​ക​ർ
മ​റാ​ത്ത്‌​വാ​ഡ​യി​ൽ 2023ൽ ​ജീ​വ​നൊ​ടു​ക്കി​യ​ത് 1,088 ക​ർ​ഷ​ക​ർ
Tuesday, January 23, 2024 7:10 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റാ​ത്ത്‌​വാ​ഡ​യി​ലെ എ​ട്ട് ജി​ല്ല​ക​ളി​ലാ​യി 2013ൽ 1,088 ​ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ നി​ന്നും റി​പ്പോ​ർ​ട്ട്. 2022 നെ ​അ​പേ​ക്ഷി​ച്ച് 65 മ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ബീ​ഡി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ. ഇ​വി​ടെ 269 മ​ര​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ 182, ന​ന്ദേ​ഡി​ൽ 175, ധാ​രാ​ശി​വി​ൽ 171, പ​ർ​ഭാ​നി​യി​ൽ 103 എ​ന്നി​ങ്ങ​നെ​യാ​ണ് റി​പ്പോ​ർ​ട്ട്. ജ​ൽ​ന, ലാ​ത്തൂ​ർ, ഹിം​ഗോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 74, 72, 42 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ, ജ​ൽ​ന, ബീ​ഡ്, ഹിം​ഗോ​ലി, ധാ​രാ​ശി​വ്, ലാ​ത്തൂ​ർ, ന​ന്ദേ​ഡ്, പ​ർ​ഭാ​നി ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​റാ​ത്ത്‌​വാ​ഡ​യി​ൽ 2022ൽ 1,023 ​ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.


ഓ​രോ കേ​സും ഭ​ര​ണ​കൂ​ടം അ​ന്വേ​ഷി​ച്ച​തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്തു. 1,088 കേ​സു​ക​ളി​ൽ 777 എ​ണ്ണം ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​യാ​ണ്. ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ണം കൈ​മാ​റി. 151 കേ​സു​ക​ളെ​ക്കു​റി​ച്ച് നി​ല​വി​ൽ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ നി​ന്നും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<