ഏഴാംവളവിൽ ലോറി കുടുങ്ങി; താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്
Monday, January 22, 2024 10:55 AM IST
കൽപറ്റ: വയനാട് താമരശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക്. ഏഴാംവളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതോടെയാണ് കുരുക്ക് രൂക്ഷമായത്. ഒരുവരിയിലൂടെ ചെറുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്.
രാവിലെ 6.50നാണ് കണ്ടെയ്നർ ലോറി വളവിൽ കുടുങ്ങിയത്. തിങ്കളാഴ്ചയായതിനാൽ ചുരംകയറുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലാണ്.
ലോറി പെട്ടെന്ന് സ്ഥലത്തുനിന്ന് മാറ്റാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതേത്തുടർന്ന് ക്രെയിൻ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.