കൊ​ടു​ങ്കാ​റ്റ്; ഡ​ബ്ലി​നി​ൽ 102 വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
കൊ​ടു​ങ്കാ​റ്റ്; ഡ​ബ്ലി​നി​ൽ 102 വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
Monday, January 22, 2024 9:18 AM IST
ഡ​ബ്ലി​ൻ: കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് ഡ​ബ്ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 102 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഡ​ബ്ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ഇ​വി​ടെ നി​ന്ന് മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഐ​ർ​ല​ൻ​ഡി​ന്‍റെ ദേ​ശീ​യ കാ​ലാ​വ​സ്ഥാ സേ​വ​ന​മാ​യ മെ​റ്റ് ഐ​റി​ൻ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഡ​ബ്ലി​ൻ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഓ​റ​ഞ്ച് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ടു​ങ്കാ​റ്റ് ഒ​രു പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളെ​യും വ​സ്തു​വ​ക​ക​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


ഇ​ഷ കൊ​ടു​ങ്കാ​റ്റ് നെ​ത​ർ​ല​ൻ​ഡ്‌​സി​ൽ എ​ത്തു​മ്പോ​ൾ പ്ര​തി​രോ​ധ ന​ട​പ​ടി​യാ​യി ആം​സ്റ്റ​ർ​ഡാ​മി​ലെ ഷി​ഫോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഷെ​ഡ്യൂ​ൾ ചെ​യ്ത 130 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<