ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്ക് നേ​രേ വീ​ണ്ടും അ​സ​മി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് കോ​ണ്‍​ഗ്ര​സ്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യാ​ണ് എ​ന്നാ​ണ് ആ​രോ​പ​ണം. യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശി​ന്‍റെ വാ​ഹ​ന​മാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

അ​ക്ര​മി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്തി ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ സ്റ്റി​ക്ക​റു​ക​ൾ കീ​റി​യെ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ന് ഉ​ള്ളി​ലേ​യ്ക്ക് വെ​ള്ള​മൊ​ഴി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം ജ​യ്റാം ര​മേ​ശ് പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ​യാ​ണ് എ​ന്നാ​ണ് ആ​രോ​പ​ണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജ​യ്റാം ര​മേ​ശ് ന്യാ​യ് യാ​ത്ര​യ്ക്ക് നേ​രേ വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന വി​വ​രം പ​ങ്കു​വ​ച്ച​ത്.