തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു; സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ മ​രി​ച്ചു
തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു; സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ മ​രി​ച്ചു
Sunday, January 21, 2024 12:48 AM IST
അ​മൃ​ത്സ​ർ: തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റ് സി​ഐ​എ​സ്എ​ഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലാ​ണ് സം​ഭ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കോ​ണ്‍​ഗ്ര​സ് എം​പി ര​വ്‌​നീ​ത് സിം​ഗ് ബി​ട്ടു​വി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​ത്. എം​പി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ റോ​സ് ഗാ​ര്‍​ഡ​നി​ലാ​ണ് സം​ഭ​വം.


സം​ഭ​വ​സ​മ​യം എം​പി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. സ​ന്ദീ​പ് സിം​ഗി​ന്‍റെ താ​ടി​യി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട ത​ല​യി​ലൂ​ടെ പു​റ​ത്തു​വ​ന്നു.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​യാ​ളെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<