സ്വർണം കടത്താൻ ശ്രമം; ദമ്പതികൾ അറസ്റ്റിൽ
Friday, January 19, 2024 11:09 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. 52 ലക്ഷം രൂപയോളം വില വരുന്ന 929 ഗ്രാം സ്വർണമാണ് കടത്തിയത്.
വെള്ളിയാഴ്ചയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ദമ്പതികൾ അറസ്റ്റിലാകുന്നത്. കുപ്പിവളകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ദോഹയിൽ നിന്ന് കൊച്ചിയിൽ വന്നിറങ്ങിയ ദമ്പതികളാണ് പിടിയിലാകുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു.