നയപ്രഖ്യാപത്തിന്റെ കരടിന് അംഗീകാരം
Thursday, January 18, 2024 12:43 PM IST
തിരുവനന്തപുരം: നയപ്രഖ്യാപത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. കരട് ഉടൻ ഗവർണർക്ക് കൈമാറും.
സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്ക് നിരത്തി നയപ്രഖ്യാപത്തിൽ വിശദീകരിക്കുമെന്നാണ് സൂചന. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനവും ഉള്‍പ്പെടുത്തും. ഈ മാസം 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകും.
അതേസമയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ഗവര്‍ണര്‍ക്ക് തിരുത്തല്‍ ആവശ്യപ്പെടാനുമുള്ള സാധ്യതയുമുണ്ട്.