ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ്
Thursday, January 18, 2024 11:39 AM IST
ലക്നോ: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കില്ലെന്ന് സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്.
കോണ്‍ഗ്രസിന്റെ പരിപാടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര. യാത്രയിലേക്ക് തനിക്ക് ക്ഷണമില്ലെന്നും അഖിലേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്വാദി പാർട്ടിയും യാത്ര നടത്തും. താൻ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്നും അഖിലേഷ് വ്യക്തമാക്കി.