കുസാറ്റ് ദുരന്തം: ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
Thursday, January 18, 2024 9:48 AM IST
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് കോടതിയെ സമീപിച്ചത്.
ദുരന്തത്തെ സംബന്ധിച്ച് പോലീസ് നല്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.
സംഗീത പരിപാടിയില്‍ ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിലധികം ആളുകളെ പ്രവേശിക്കാന്‍ അനുവദിച്ചെന്നും ദുരന്തത്തിൽ കോളജ് പ്രിൻസിപ്പലും അധ്യാപകരും അടക്കം മൂന്നുപേരെ പ്രതിയാക്കിയിട്ടുണ്ടെന്നും തൃക്കാക്കര പോലീസ് നല്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.