ചിത്രയ്ക്കെതിരായ സൈബര്‍ ആക്രമണം ലജ്ജാകരം: ഖുശ്ബു
Tuesday, January 16, 2024 3:15 PM IST
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വീടുകളിൽ ദീപം കൊളുത്തണമെന്ന ആഹ്വാനത്തിന് പിന്നാലെ, ഗായിക കെ.എസ്.ചിത്രയ്ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ ദേശീയ വനിതാ കമ്മീഷന് അംഗം ഖുശ്ബു. ചിത്രയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ലജ്ജാകരമാണെന്ന് ഖുശ്ബു പ്രതികരിച്ചു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണ്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും ഖുശ്ബു വിമര്‍ശിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ചിത്രയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.
അതേസമയം വിഷയത്തില്‍ ചിത്രയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് സതീശന് പറഞ്ഞു.
അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.