ഫിഫ ദ് ബെസ്റ്റ് കിരീടം വീണ്ടും മെസിക്ക്
Tuesday, January 16, 2024 5:31 AM IST
ലണ്ടൻ: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം അര്‍ജന്റീന താരം ലയണല്‍ മെസിക്ക്. സ്പാനിഷ് ഫുഡ്ബോൾ താരം ഐതാന ബോൺമാറ്റിയാണ് മികച്ച വനിതാ താരം
അന്തമപട്ടികയില് ഇടം നേടിയ നോര്‍വെ താരം എര്‍ലിംഗ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് ഈ നേട്ടം മെസിക്ക് സ്വന്തമാക്കാനായത്. മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം എട്ടാമതാണ് മെസി നേടുന്നത്.