കൈക്കൂലി: വില്ലേജ് ഓഫീസറും അസിസ്റ്റന്റും പിടിയിൽ
Monday, January 15, 2024 11:51 PM IST
തൃശൂര്‍: ഭൂമി തരംമാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലന്‍സ് പിടിയിൽ. തൃശൂര്‍ തെക്കുംകര വില്ലേജ് ഓഫീസര്‍ സാദിഖ്, താത്കാലിക വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവരാണ് 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
കോണത്തുകുന്ന് സ്വദേശിയായ പരാതിക്കാരന്റെ ഭൂമി തരംമാറ്റുന്നതിന് സ്ഥല പരിശോധനയ്ക്കായി വില്ലേജ് ഓഫീസര്‍ സാദിഖ്, താത്കാലിക വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഹാരിസും എത്തിയിരുന്നു. 3500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ തൃശൂര്‍ വിജിലന്‍സ് ഓഫീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് വിജിലന്‍സ് ഫിനോള്‍ഫ്തലിന്‍ പുരട്ടി നല്കിയ നോട്ട് പരാതിക്കാരനില്‍നിന്നും വില്ലേജ് ഓഫീസര്‍ സാദിഖും ഹരീസും വാങ്ങുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലന്‍സ് സംഘം ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു.