ഇ​ൻ​ഡോ​റി​ൽ ഇ​ന്ത്യ​ൻ ആധി​പ​ത്യം; പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ
ഇ​ൻ​ഡോ​റി​ൽ ഇ​ന്ത്യ​ൻ ആധി​പ​ത്യം; പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ
Sunday, January 14, 2024 10:57 PM IST
ഇ​ൻ​ഡോ​ർ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഒ​രു മ​ത്സ​രം ബാ​ക്കി നി​ൽ​ക്കേ ആ​റ് വി​ക്ക​റ്റി​നാ​ണ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​ഫ്ഗാ​നെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. 173 എ​ന്ന വി​ജ​യ ല​ക്ഷ്യ​മാ​ണ് ഇ​ന്ത്യ​യ്ക്ക് മു​ന്നി​ൽ അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ 15.4 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ ഈ ​ല​ക്ഷ്യം മ​റി​ക​ട​ന്നു.

രോ​ഹി​ത് ശ​ർ​മ ഗോ​ൾ​ഡ​ൻ ഡെ​ക്ക്, വി​രാ​ട് കോ​ഹ്‌​ലി 16 പ​ന്തി​ൽ 29. ഈ ​സൂ​പ്പ​ർ താ​ര​ങ്ങ​ളെ വീ​ഴ്ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ ജ​യ​ത്തി​നു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്താ​ൻ അ​ഫ്ഗാ​നി​സ്ഥാ​നു സാ​ധി​ച്ചി​ല്ല. ര​ണ്ടാം ട്വ​ന്‍റി-20 യി​ലും ആ​ധി​കാ​രി​ക ജ​യ​ത്തി​ലൂ​ടെ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര ഇ​ന്ത്യ 2-0 ന് ​ഉ​റ​പ്പാ​ക്കി.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന യ​ശ​സ്വി ജ​യ്സ്വാ​ളും ആ​ദ്യ പോ​രാ​ട്ട​ത്തി​ലെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി​രു​ന്ന ശി​വം ദു​ബെ​യും ചേ​ർ​ന്ന് ഇ​ന്ത്യ​യെ ജ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു. 34 പ​ന്തി​ൽ ആ​റ് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം യ​ശ​സ്വി ജ​യ്സ്വാ​ൾ 68 റ​ണ്‍​സ് നേ​ടി.


ജ​യ്സ്വാ​ൾ-​ദു​ബെ മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 42 പ​ന്തി​ൽ 92 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. ജ​യ്സ്വാ​ൾ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ ജി​തേ​ഷ് ശ​ർ​മ​യും പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. തു​ട​ർ​ന്ന് റി​ങ്കു സിം​ഗി​നെ കൂ​ട്ടു​പി​ടി​ച്ച് ദു​ബെ ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ചു. 32 പ​ന്തി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 63 റ​ണ്‍​സു​മാ​യി ദു​ബെ പു​റ​ത്താ​കാ​തെ നി​ന്നു. നേ​ര​ത്തേ മൂ​ന്ന് ഓ​വ​റി​ൽ 36 റ​ണ്‍​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റും ദു​ബെ സ്വ​ന്ത​മാ​ക്കി.
Related News
<