മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ ഷം​ഷാ​ബാ​ദ് രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ
മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ ഷം​ഷാ​ബാ​ദ് രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ
Saturday, January 13, 2024 7:57 PM IST
കാ​ക്ക​നാ​ട്: മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലി​നെ ഷം​ഷാ​ബാ​ദ് രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ച്ചു. മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് ഷം​ഷാ​ബാ​ദ് രൂ​പ​ത​യ്ക്ക് പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നി​യോ​ഗി​ച്ച​ത്.

രൂ​പ​ത​യി​ൽ പു​തി​യ മെ​ത്രാ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു​വ​രെ ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​യി​രി​ക്കും. സി​ന​ഡ് സ​മ്മേ​ള​ന​ത്തി​ൽ​വ​ച്ച് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പി​ന്‍റെ മു​മ്പി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​നം ന​ട​ത്തി ചു​മ​ത​ല​യേ​റ്റു.


2022 ഒ​ക്ടോ​ബ​ർ 22നു ​ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് എ​ന്ന നി​ല​യി​ൽ സേ​വ​നം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<