ആറ്റിങ്ങലിൽനിന്നു മത്സരിക്കാൻ തയാറാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
Saturday, January 13, 2024 12:45 PM IST
ന്യൂഡൽഹി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആറ്റിങ്ങൽ മണ്ഡലത്തിലാണ് മത്സരിക്കാൻ താത്പര്യമെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിൽനിന്ന് ഇത്തവണ ബിജെപിക്ക് എംപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം തൃശൂർ സീറ്റിലെ വിജയം ഉറപ്പാക്കും. ആ വിജയം ഉറപ്പിക്കാനാണ് മോദിയുടെ വരവെന്നും മുരളീധരൻ പ്രതികരിച്ചു.
എം.ടി വിമർശിച്ചത് പിണറായിയെത്തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസുമായി മോദിയെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തിലെ സാഹചര്യങ്ങളാണ് എം.ടി ചൂണ്ടിക്കാട്ടിയത്. ഇതിന് തെളിവാണ് ഇ.എം.എസിനെ പരമാർശിച്ചത്.
നരേന്ദ്ര മോദിക്കു വേണ്ടി ബിജെപി വ്യക്തി പൂജ നടത്തിയിട്ടില്ല. പ്രധാനമന്ത്രിയെയും പിണറായി വിജയനേയും ഒരുവിധത്തിലും താരതമ്യം ചെയ്യാനാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.