സെ​ക്ര​ട്ടറി​യ​റ്റ് മാ​ര്‍​ച്ചി​ലെ സം​ഘ​ര്‍​ഷം: ഷാ​ഫി​ക്കെ​തി​രെ കേ​സ്
സെ​ക്ര​ട്ടറി​യ​റ്റ് മാ​ര്‍​ച്ചി​ലെ സം​ഘ​ര്‍​ഷം: ഷാ​ഫി​ക്കെ​തി​രെ കേ​സ്
Thursday, January 11, 2024 2:07 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ സെക്രട്ടറിയറ്റ് മാ​ര്‍​ച്ചി​ല്‍ ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ കേ​സ്. ഷാ​ഫി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യ​റ്റ് മാ​ര്‍​ച്ച് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഷാ​ഫി പ​റ​മ്പി​ലി​ന് പു​റ​മേ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ര്‍ അ​ട​ക്കം മ​റ്റു നാ​ലു നേ​താ​ക്ക​ളും പ്ര​തി​ക​ളാ​ണ്. ക​ണ്ടാ​ല​റി​യാ​വു​ന്ന 150 പേ​രേ​യും കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു.


കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടേ​യും വാ​ഹ​ന​ങ്ങ​ളു​ടേ​യും സ​ഞ്ചാ​ര​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ന്ന് എ​ഫ്ഐ​ആ​റി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ന്‍റെ 143, 147, 149, 283 വ​കു​പ്പു​ക​ളും കേ​ര​ള പോ​ലീ​സ് ആ​ക്ടി​ന്‍റെ 39, 121 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വു​മാ​ണ് കേ​സ്.
Related News
<