നവകേരള സദസില്‍ വീടില്ലെന്ന് പരാതി; നാല് ലക്ഷം രൂപ ധനസഹായം
Wednesday, January 10, 2024 6:18 PM IST
തിരുവനന്തപുരം: നവകേരള സദസിൽ പരാതി നൽകിയ കുടുംബത്തിന് അതിവേഗ ധനസഹായം. അടൂരിൽ നടന്ന നവകേരള സദസിൽ നല്കിയ പരാതിക്കാണ് സഹായം ലഭിച്ചത്.
മാരുർ സ്വദേശിയായ ശ്യാമളയ്ക്കാണ് പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ നാല് ലക്ഷം രൂപ അനുവദിച്ചത്. ദുരന്തപ്രതികരണ നിധിയില്‍ നിന്നും 1,30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2,70,000 രൂപയും അനുവദിച്ചതായി സർക്കാർ അറിയിച്ചു
നവകേരള സദസില്‍ ലഭിച്ച ശ്യാമളയുടെ അപേക്ഷ പരിഗണിച്ച അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നാലെ ഇവര്‍ ധനസഹായത്തിന് അര്‍ഹയാണെന്ന് മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര ഇടപെടല്‍ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് സർക്കാർ അറിയിച്ചു
2023 ലാണ് ശ്യാമളയും മകളും താമസിച്ചിരുന്ന വീട് പ്രകൃതിക്ഷോഭത്തില്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നത്. വീട് നഷ്ടപ്പെട്ടതോട് കൂടി ശ്യാമളയും മകളും തൊട്ടടുത്ത് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. തുടർന്ന് ഇവർ സദസിലെത്തി പരാതി നൽക്കുകയായിരുന്നു.