ത​ൽ​സ​മ​യ ടി​വി പ​രി​പാ​ടി​ക്കി​ടെ സ്റ്റു​ഡി​യോ​യി​ലേ​ക്കു തോ​ക്കു​ധാ​രി​ക​ൾ ഇ​ര​ച്ചു​ക​യ​റി
ത​ൽ​സ​മ​യ ടി​വി പ​രി​പാ​ടി​ക്കി​ടെ സ്റ്റു​ഡി​യോ​യി​ലേ​ക്കു തോ​ക്കു​ധാ​രി​ക​ൾ ഇ​ര​ച്ചു​ക​യ​റി
Wednesday, January 10, 2024 12:53 PM IST
ഇ​ക്വ​ഡോ​ർ: ത​ൽ​സ​മ​യ ടി​വി പ​രി​പാ​ടി ന​ട​ക്കു​ന്ന സ്റ്റു​ഡി​യോ​യി​ൽ തോ​ക്കു​ധാ​രി​ക​ൾ ഇ​ര​ച്ചു​ക​യ​റി പ​രി​പാ​ടി ത​ട​സ​പ്പെ​ടു​ത്തി. ഇ​ക്വ​ഡോ​റി​ലെ ടി​വി സ്റ്റേ​ഷ​ൻ ടി​സി​യു​ടെ ത​ത്സ​മ​യ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച ആ​യു​ധ​ധാ​രി​ക​ൾ ക​ട​ന്നു​ക​യ​റി അ​ക്ര​മം കാ​ണി​ച്ച​ത്.

ചാ​ന​ലി​ൽ ലൈ​വ് പ്രോ​ഗ്രാം ന​ട​ക്കു​ന്ന സ​മ​യ​ത്ത് തോ​ക്കു​ക​ളു​മാ​യി സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യ അ​ക്ര​മ​കാ​രി​ക​ൾ തോ​ക്കു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ജീ​വ​ന​ക്കാ​രോ​ടു ത​റ​യി​ൽ ഇ​രി​ക്കാ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ വെ​ടി​യു​ടെ ശ​ബ്ദം കേ​ൾ​ക്കു​ക​യും ചാ​ന​ലി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി ത​ട​സ​പ്പെ​ടു​ക​യും​ചെ​യ്തു.


അ​തേ​സ​മ​യം മ​റ്റൊ​രു ചാ​ന​ൽ ടി​വി, അ​ക്ര​മം ന​ട​ന്ന ചാ​ന​ലി​ന്‍റെ പു​റ​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്തു.

ഗു​രു​ത​ര​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​ക്വ​ഡോ​റി​ൽ പ്ര​സി​ഡ​ന്‍റ് ഡാ​നി​യ​ൽ നൊ​ബോ​വ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്താ​ണ് ടി​വി ചാ​ന​ൽ അ​തി​ക്ര​മ സം​ഭ​വം ന​ട​ന്ന​ത്.

അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ്യ​ത്ത് ഏ​ഴ് പോ​ലീ​സു​കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
Related News
<