ദുരിതാശ്വാസ നിധി വകമാറ്റൽ; മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും ഹൈക്കോടതി നോട്ടീസ്
Monday, January 8, 2024 2:17 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും നോട്ടീസ് അയയ്ക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി നേരത്തെ ലോകായുക്ത തള്ളി. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ആര്.എസ്. ശശികുമാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
പരാതിക്ക് നിയമസാധുതയില്ലെന്നായിരുന്നു ലോകായുക്ത വിധി.