രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം യുപിയിലെ ജയിലുകളിലും
Saturday, January 6, 2024 11:22 PM IST
ലക്നോ: രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ഉത്തർപ്രദേശിലെ എല്ലാ ജയിലുകളിലും ഉണ്ടാകുമെന്ന് യുപി ജയിൽ മന്ത്രി ധർമവീർ പ്രജാപതി.
സംസ്ഥാനത്ത് 1.05 ലക്ഷത്തിലധികം തടവുകാരാണ് ഇപ്പോൾ ഉള്ളത്. അവരും ഈ രാജ്യത്തെ പൗരന്മാരാണ്. അവർ ഈ അവസരത്തിൽ നിന്ന് വിട്ടുനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തത്സമയ സംപ്രേക്ഷണം നടത്തും.-മന്ത്രി പറഞ്ഞു.
തടവുകാരെല്ലാം പ്രൊഫഷണൽ കുറ്റവാളികളല്ലെന്നും അദ്ദേഹം പറഞ്ഞു. ചില സംഭവങ്ങൾ കാരണമാണ് അവർ കുറ്റവാളികളാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തുടനീളമുള്ള ബൂത്ത് തലത്തിൽ തത്സമയം സംപ്രേക്ഷണം ചെയ്യാൻ ബിജെപിയും പദ്ധതിയിടുന്നുണ്ട്. ജനുവരി 22 നാണ് ചടങ്ങ് നടക്കുക.
ശ്രീരാമ പ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണത്തിനായി ബൂത്ത് തലത്തിൽ വലിയ സ്ക്രീനുകൾ സജ്ജീകരിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.