ചാഴികാടനെ മുഖ്യമന്ത്രി ശകാരിച്ച സംഭവം ഗൗരവമുള്ളതല്ലെന്ന് സ്റ്റീഫൻ ജോർജ്
Friday, January 5, 2024 4:27 PM IST
കോട്ടയം: നവകേരള സദസ് വേദിയിൽ കോട്ടയം എംപി സ്റ്റീഫൻ ജോർജിനെ മുഖ്യമന്ത്രി ശകാരിച്ച സംഭവം ഗൗരവമുള്ളതല്ലെന്ന് കേരള കോൺഗ്രസ്-എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം പാർട്ടിയിൽ ചർച്ച ചെയ്യേണ്ട ഒരു സാഹചര്യവും നിലനിൽക്കുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയതാണ്. പാർട്ടി നിലപാട് ചെയർമാനും വ്യക്തമാക്കിയിരുന്നു.
വിഷയം ഗൗരവമുള്ളതാണെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും ഇതിലും ഗൗരവമേറിയ ഒരുപാട് വിഷയങ്ങൾ പാർട്ടിക്ക് ചർച്ച ചെയ്യാനുണ്ടെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.
പാലായിലെ നവകേരള സദസ് വേദിയിലാണ് റബർ വിലയിടിവിന്റെയും കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ച തോമസ് ചാഴികാടനെ മുഖ്യമന്ത്രി വിമർശിച്ചത്. നവകേരള സദസിന്റെ ഉദ്ദേശ്യം ചാഴികാടന് മാത്രം മനസിലായിട്ടില്ലെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.