തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 227 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 1464 ആ​യി.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 760 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. കേ​ര​ള​ത്തി​നു പു​റ​മെ ക​ര്‍​ണാ​ട​ക​യി​ലാ​ണ് ഒ​രു കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

പ്ര​തി​ദി​ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ക​ർ​ണാ​ട​ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ളു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ക​ർ​ണാ​ട​ക​യി​ൽ 260 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.