വി​രു​ന്നി​ല്‍ പ­​ങ്കെ­​ടു­​ത്താ​ല്‍ അ­​ലി​ഞ്ഞു­​പോ­​കു­​ന്ന­​ത​ല്ല സ­​ഭ­​യു­​ടെ നി­​ല­​പാ​ട്: സ­​ജി ചെ­​റി­​യാ­​നെ­​തി­​രേ യാ­​ക്കോ​ബാ­​യ സ​ഭ
വി​രു​ന്നി​ല്‍ പ­​ങ്കെ­​ടു­​ത്താ​ല്‍ അ­​ലി​ഞ്ഞു­​പോ­​കു­​ന്ന­​ത​ല്ല സ­​ഭ­​യു­​ടെ നി­​ല­​പാ​ട്: സ­​ജി ചെ­​റി­​യാ­​നെ­​തി­​രേ യാ­​ക്കോ​ബാ­​യ സ​ഭ
Tuesday, January 2, 2024 12:20 PM IST
കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത ക്രൈ​സ്ത​വ മ​ത​മേ​ല­​ധ്യ­​ക്ഷ­​ന്മാ­​രെ മന്ത്രി സ­​ജി ചെ­​റി­​യാൻ അ­​വ­​ഹേ­​ളി­​ച്ച­​തി­​നെ­​തി­​രേ യാ­​ക്കോ​ബാ­​യ സ­​ഭ. സ­​ജി ചെ­​റി­​യാ​ന്‍റെ നി​ല​പാ​ടു​ക​ളോ​ട് യോ​ജി​ക്കു​ന്നി​ല്ലെ­​ന്ന് സ­​ഭ­​യു​ടെ മീ​ഡി​യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കു​ര്യാ​ക്കോ​സ് മാ​ര്‍ തെ​യോ​ഫി­​ലോ­​സ് പ്ര­​തി­​ക­​രി​ച്ചു.

ഏ​തെ​ങ്കി​ലും വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്തു എ​ന്ന് ക​രു​തി അ​ലി​ഞ്ഞു​പോ​കു​ന്ന​ത​ല്ല സ​ഭ​യു​ടെ നി​ല​പാ​ടു­​ക­​ളെ­​ന്ന് അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. ക്രി­​സ്­​മ​സി­​നോ­​ട് അ­​നു­​ബ­​ന്ധി­​ച്ച് പ്ര­​ധാ­​ന­​മ­​ന്ത്രി ഒ­​രു​ക്കി­​യ വി­​രു­​ന്നി​ല്‍ പ­​ങ്കെ­​ടു​ക്കു​ക സാ­​മാ­​ന്യ​മ­​ര്യാ­​ദ­​യു­​ടെ ഭാ­​ഗ­​മാ​ണ്.


മ​ണി​പ്പു​​ര്‍ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ­​യി​ല്‍​പ്പെ​ടു​ത്താ​ന്‍ ഔ­​ദ്യോ​ഗി​ക​ത​ല​ത്തി​ല്‍ മാ​ര്‍​ഗ​ങ്ങ­​ളു​ണ്ട്. ഇ­​ക്കാ​ര്യം നേ​ര­​ത്തേ ത­​ന്നെ സ​ര്‍­​ക്കാ­​രി­​നെ അ­​റി­​യി­​ച്ച­​താ­​ണ്. മ­​ണി­​പ്പു​ര്‍ സം­​ബ­​ന്ധി­​ച്ച ക്രൈ­​സ്­​ത­​വ സ­​ഭ­​ക­​ളു­​ടെ ആ­​ശ­​ങ്ക­​ക​ള്‍­​ക്ക് പ­​രി­​ഹാ­​ര­​മു­​ണ്ടാ­​കു­​മെ­​ന്നാ­​ണ് പ്ര­​തീ­​ക്ഷ­

വി­​രു­​ന്നി​ല്‍­​വ​ച്ചും മ­​ണി­​പ്പു​ര്‍ വി​ഷ­​യം ചി­​ല ബി­​ഷ­​പ്പു­​മാ​ര്‍ പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ശ്ര​ദ്ധ­​യി​ല്‍­​പ്പെ­​ടു­​ത്തി­​യി­​രു­​ന്നെ​ന്നും അ­­​ദ്ദേ­​ഹം പ­​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<