ക്രിസ്മസ് പുതുവത്സരാഘോഷം: മലയാളി കുടിച്ചുതീർത്തത് 543 കോടിയുടെ മദ്യം
Monday, January 1, 2024 7:41 PM IST
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സരാഘോഷങ്ങളെ തുടർന്ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റുകളിൽ റിക്കാർഡ് വിൽപ്പന. 543.13 കോടിയുടെ മദ്യമാണ് ഇത്തവണ മലയാളികൾ കാലിയാക്കിയത്. മുൻ വർഷത്തേക്കാൾ 27 കോടിയുടെ അധിക വിൽപ്പനയാണ് ഈ സീസണിലുണ്ടായത്.
1.02 കോടിയുടെ മദ്യം വിറ്റ് തിരുവനന്തപുരം പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലറ്റാണ് മുന്നിൽ. എറണാകുളം രവിപുരത്ത് 77.06 ലക്ഷം, ഇരിങ്ങാലക്കുടയിൽ 76.06 ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ.
ക്രിസ്മസിനോടനുബന്ധിച്ചുള്ള മൂന്നു ദിവസം മാത്രം 230.47 കോടിയുടെ മദ്യം ബെവ്കോ വിറ്റു. പുതുവത്സര തലേന്ന് 94.54 കോടി യുടെയും ക്രിസ്മസ് തലേന്ന് 70.73 കോടി രൂപയുടെ മദ്യവുമാണ് സംസ്ഥാനത്തെന്പാടുമായി വിറ്റഴിച്ചത്.