നവകേരള സദസില്‍വച്ച് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതില്‍ ദുഃഖമില്ല: തോമസ് ചാഴികാടന്
Monday, January 1, 2024 11:25 AM IST
തിരുവനന്തപുരം: നവകേരള സദസില്‍ പരാതി ഉന്നയിച്ചതിന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതില്‍ തനിക്ക് അപമാനവും ദുഃഖവും ഉണ്ടായില്ലെന്ന് തോമസ് ചാഴികാടന് എംപി. താന്‍ പറഞ്ഞതും മുഖ്യമന്ത്രി സൂചിപ്പിച്ചതും രണ്ടും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.
പാലാ, കോട്ടയം പ്രദേശത്ത ജനങ്ങള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് റബര്‍ വിലയിടിവ്. ജനപ്രതിനിധി എന്ന നിലയില്‍ അത് ഉന്നയിച്ചതില്‍ അഭിമാനം കൊള്ളുന്നു.
അത് തെറ്റായിപ്പോയെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. എന്നാല്‍ സദസിന്റെ ലക്ഷ്യത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യവും പ്രധാനപ്പെട്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.മാണി ജീവിച്ചിരുന്നെങ്കില്‍ പിണറായി ഇങ്ങനെ പറയാന്‍ ധൈര്യപ്പെടില്ലെന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.എം.മാത്യുവിന്റെ പരാമര്‍ശം വ്യക്തിപരമാണ്. പാര്‍ട്ടിക്ക് അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.