തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് പോ​കു​ന്ന താ​ര​ങ്ങ​ളോ​ട് വി​മു​ഖ​ത തു​ട​ർ​ന്ന് കേ​ര​ളാ സ​ർ​ക്കാ​ർ. നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് പു​റ​പ്പെ​ട്ട താ​ര​ങ്ങ​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലാ​ണ് വീ​ഴ്ച സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് 28 പെ​ണ്‍​കു​ട്ടി​ക​ള​ട​ങ്ങു​ന്ന 56 അം​ഗ ടീം ​ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ദു​രി​ത യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ഡ​ൽ​ഹി വ​രെ​യാ​ണ് യാ​ത്ര. ജ​നു​വ​രി മൂ​ന്ന് മു​ത​ൽ പ​ത്ത് വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് താ​ര​ങ്ങ​ളു​ടെ യാ​ത്ര.

തി​ങ്ങി നി​റ​ഞ്ഞ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് താ​ര​ങ്ങ​ളു​ടെ യാ​ത്ര. യാ​തൊ​രു സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും ഇ​ല്ലാ​തെ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.


നേ​ര​ത്തെ, ദേ​ശീ​യ വ​നി​ത ബാ​സ്ക​റ്റ്ബോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ കേ​ര​ള ടീ​മി​ന്‍റെ മ​ട​ക്ക​യാ​ത്ര സ്ലീ​പ്പ​ർ കോ​ച്ചി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന​ധി​കൃ​ത​മാ​യി യാ​ത്ര​ക്കാ​ർ കം​പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് ഇ​ടി​ച് ക​യ​റി താ​ര​ങ്ങ​ളു​ടെ സീ​റ്റു​ക​ളും ബ​ർ​ത്തു​ക​ളും ക​യ്യേ​റി​യി​രു​ന്നു.