ക്രിസ്മസ് ദിനത്തിൽ നടുങ്ങി പാരീസ്; ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തി ഭർത്താവ്
Tuesday, December 26, 2023 4:33 PM IST
പാരീസ്: കിഴക്കൻ പാരീസിലെ മീക്സ് നഗരത്തിലെ അപാർട്ട്മെന്റിൽ യുവതിയും നാല് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ക്രിസ്മസ് ദിനത്തിലാണ് സംഭവം. 10, ഏഴ്, നാല്, മൂന്ന്, ഒരു വയസ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
ഇവരെ കൊലപ്പെടുത്തി എന്ന് സംശയിക്കുന്ന ഭർത്താവി(32)നായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് നാടുവിടുകയായിരുന്നു.
തുടർച്ചയായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്ന ബന്ധുക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ വെർസൈൽസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ അൽഫോർട്ടവില്ലെ നഗരത്തിൽ നാല്പതുകാരൻ തന്റെ മുന്ന് പെണ്മക്കളെ കൊലപ്പെടുത്തിയശേഷം പോലീസിൽ കീഴടങ്ങിയിരുന്നു. അതിന് മുന്പ് ഒക്ടോബറിൽ വെർമാഴ്സിലെ വീട്ടിൽ വച്ച് പട്ടാളക്കാരൻ തന്റെ മുന്ന് പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.