നെയ്യാറ്റിന്‍കരയില്‍ നടപ്പാലം തകര്‍ന്ന സംഭവം; സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു
Tuesday, December 26, 2023 9:07 AM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തിരുപുറം പഞ്ചായത്ത് നടത്തിയ ക്രിസ്മസ് ഫെസ്റ്റിനിടെ നടപ്പാലം തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. തിരുപുറം സംഘാടക സമിതിക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ക്രിസ്മസ് ഫെസ്റ്റിലെ നിരവധി പ്രദര്‍ശനങ്ങള്‍ക്കൊപ്പം വാട്ടര്‍ഷോ ക്രമീകരിച്ചിരുന്നു. ഇത് കാണാനാണ് താത്ക്കാലിക നടപ്പാലം ഒരുക്കിയത്.
ഇതില്‍ കുറച്ച് ആളുകളെ വീതമാണ് കയറ്റിയിരുന്നത്. എന്നാല്‍ ഫോട്ടോയെടുക്കാനും മറ്റുമായി നൂറിലധികം ആളുകള്‍ ഒരുമിച്ച് പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായത്.
അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണ്.