പ​ച്ച​ക്ക​റി​യെ​ടു​ത്ത​തി​ന് അ​മ്മ​യെ തൂ​ണി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച് മ​ക​ൻ
പ​ച്ച​ക്ക​റി​യെ​ടു​ത്ത​തി​ന് അ​മ്മ​യെ തൂ​ണി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച് മ​ക​ൻ
Monday, December 25, 2023 4:43 PM IST
ഭൂ​വ​നേ​ശ്വ​ർ: കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും പ​ച്ച​ക്ക​റി​യെ​ടു​ത്ത​തി​ന് വ​യോ​ധി​ക​യാ​യ അ​മ്മ​യെ തൂ​ണി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച് മ​ക​ൻ. ഒ​ഡീ​ഷ​യി​ലെ കി​യോ​ഞ്ജ​ർ ജി​ല്ല​യി​ലെ സ​ര​സ​പാ​സി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഇ​ള​യ മ​ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് പ​റി​ച്ച പ​ച്ച​ക്ക​റി ക​ഴി​ച്ച​താ​ണ് മ​ക​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​തി സ്ത്രീ​യെ വൈ​ദ്യു​തി​ത്തൂ​ണി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​ർ​ക്കെ​തി​രെ​യും ഇ​യാ​ൾ ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു.


നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും സ്ത്രീ​യെ ചി​കി​ത്സ​ക്കാ​യി പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ ഹെ​ൽ​ത് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ മ​ക​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<