പോലീസ് അന്വേഷണത്തിൽ വീഴ്ച; എസ്എഫ്ഐ നേതാവിന്റെ മർദനത്തിനിരയായ പെൺകുട്ടി കോടതിയിലേക്ക്
Monday, December 25, 2023 9:03 AM IST
പത്തനംതിട്ട: എസ്എഫ്ഐ നേതാവിന്റെ മർദനത്തിനിരയായ കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ വിദ്യാര്‍ഥിനി പോലീസിനെതിരേ കോടതിയെ സമീപിക്കും. പെണ്‍കുട്ടിയുടെ പരാതിയില്‍ ആറന്മുള പോലീസ് ബോധപൂര്‍വമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകുക.
ആരോപണവിധേയനായ എസ്എഫ്ഐ നേതാവിനെതിരേ നിസാര വകുപ്പുകള്‍ മാത്രമാണ് പോലീസ് ചുമത്തിയത്.പോലീസിന്റെ മോശം പെരുമാറ്റം, അന്വേഷണത്തിലെ വീഴ്ച തുടങ്ങിയ കാര്യങ്ങൾ ഹർജിയിൽ ഉന്നയിക്കും.
അതേസമയം എസ്എഫ്ഐ നേതാവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടി പ്രതികരിച്ചു. നേരത്തേ പ്രിന്‍സിപ്പലിനെതിരേ സമരം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഇയാളോട് കോളജില്‍ കയറരുതെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു.
ഇത് ലംഘിച്ചാണ് ഇയാൾ കോളജിലെത്തി തന്നെ ആക്രമിച്ചതെന്നും പെണ്‍കുട്ടി ആരോപിച്ചു.