സം​സ്ഥാ​ന​ത്ത് നാ​ലു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ജെ​എ​ന്‍ 1 സ്ഥി​രീ​ക​രി​ച്ചു
സം​സ്ഥാ​ന​ത്ത് നാ​ലു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ജെ​എ​ന്‍ 1 സ്ഥി​രീ​ക​രി​ച്ചു
Sunday, December 24, 2023 8:46 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ലു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ജെ​എ​ന്‍ 1 സ്ഥി​രീക​രി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ള്‍​ക്ക് നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു. അ​തി​വ്യാ​പ​ന​ശേ​ഷി​യു​ള്ള കോ​വി​ഡ് വ​ക​ഭേ​ദ​മാ​ണ് ജെ​എ​ന്‍ 1.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​വാ​യി​ര​ത്തി​ലെ​ത്തി. 425 പേ​ർ​ക്ക് കൂ​ടി കോ​വി​ഡും 1 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഈ ​മാ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി.


രാ​ജ്യ​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രി​ൽ 90 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്. ക്രി​സ്മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷ കാ​ല​മാ​യ​തി​നാ​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​മു​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<