ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം
Saturday, December 23, 2023 7:06 PM IST
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം. വ്യാപാരക്കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ആക്രമണമുണ്ടായത്.
സൗദി അറേബ്യയിൽനിന്ന് ക്രൂഡ് ഓയിലുമായി എത്തിയ ലൈബീരിയയുടെ പതാകയുള്ള ഇസ്രയേല്‍ അംഗീകാരമുള്ള ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. സൗദി അറേബ്യയിൽനിന്ന് ക്രൂഡ് ഓയിലുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു കപ്പൽ. കപ്പലിന് തീപിടിച്ചെങ്കിലും ആളപായമില്ല.
20 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടർന്നു. പിന്നീട് തീയണച്ചു.
ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ആക്രമണം നടന്ന കപ്പലിലേക്ക് എത്തിയിട്ടുണ്ട്. വിക്രമിന് സഹായം നൽകാൻ സമീപത്തുള്ള എല്ലാ കപ്പലുകൾക്കും കോസ്റ്റ് ഗാർഡ് നിർദേശം നൽകി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.