ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​മ്മി​റ്റി; ചി​ദം​ബ​രം ചെ​യ​ർ​മാ​ൻ
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​മ്മി​റ്റി; ചി​ദം​ബ​രം ചെ​യ​ർ​മാ​ൻ
Saturday, December 23, 2023 6:04 PM IST
ന്യൂ​ഡ​ൽ​ഹി: 2024 ൽ ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി രൂ​പീ​ക​രി​ച്ച കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക രൂ​പീ​ക​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി പി. ​ചി​ദം​ബ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്.

ഛത്തി​സ്ഗ​ഡ് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ടി.​എ​സ്. സിം​ഗ് ദേ​വാ​ണ് സ​മി​തി​യു​ടെ ക​ണ്‍​വീ​ന​ർ. 16 അം​ഗ പാ​ന​ലി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് പ്ര​ക​ട​ന പ​ത്രി​ക സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


മു​ൻ കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ആ​ന​ന്ദ് ശ​ർ​മ, ജ​യ​റാം ര​മേ​ശ്, ശ​ശി ത​രൂ​ർ, മ​ണി​പ്പൂ​ർ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ഗ​യ്ഖ​ങ്കം, കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ഉ​പ​നേ​താ​വ് ഗൗ​ര​വ് ഗൊ​ഗോ​യ്, പ്ര​വീ​ണ്‍ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

കെ. ​രാ​ജു, ഇ​മ്രാ​ൻ പ്ര​താ​പ്ഗ​ർ​ഹി, ഓം​കാ​ർ സിം​ഗ് മ​ർ​ഖം, ര​ഞ്ജീ​ത് ര​ഞ്ജ​ൻ, ജി​ഗ്നേ​ഷ് മേ​വാ​നി, ഗു​ർ​ദീ​പ് സ​പ്പ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പാ​ന​ലി​ൽ അം​ഗ​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<