പ​ത്മ​ശ്രീ തി​രി​ച്ചു ന​ൽ​കും; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി ബ​ജ്റം​ഗ് പൂ​നി​യ
പ​ത്മ​ശ്രീ തി​രി​ച്ചു ന​ൽ​കും; പ്ര​ധാ​ന​മ​ന്ത്രി​ക്ക്  ക​ത്തെ​ഴു​തി ബ​ജ്റം​ഗ് പൂ​നി​യ
Saturday, December 23, 2023 8:11 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി ബ്രി​ജ് ഭൂ​ഷ​ന്‍റെ അ​നു​യാ​യി സ​ഞ്ജ​യ് സി​ങ്ങി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഗു​സ്തി​താ​ര​മാ​യ സാ​ക്ഷി മാ​ലി​ക് ബൂ​ട്ട​ഴി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്‍റെ പ​ത്മ​ശ്രീ തി​ര​ച്ചു ന​ൽ​കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്തെ​ഴു​തി​യെ​ന്നും ബ​ജ്റം​ഗ് പൂ​നി​യ പ​റ​ഞ്ഞു.

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജോ​താ​വ് അ​നി​ത ഷി​യോ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ഞ്ജ​യ് സിം​ഗ് വി​ജ​യി​ച്ച​ത്. ആ​കെ​യു​ള്ള 47 വോ​ട്ടു​ക​ളി​ല്‍ 40 വോ​ട്ടും സ​ഞ്ജ​യ് നേ​ടി.


ബ്രി​ജ്ഭൂ​ഷ​ന്‍റെ കു​ടും​ബ​ക്കാ​രെ​യോ വി​ശ്വ​സ്ത​രെ​യോ പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് കാ​യി​ക​മ​ന്ത്രാ​ല​യം ഗു​സ്തി താ​ര​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ ഉ​റ​പ്പ് നി​റ​വേ​റ്റി​യി​ല്ലെ​ന്നും സ​ഞ്ജ​യ് സിം​ഗ് ബ്രി​ജ്ഭൂ​ഷ​ന്‍റെ വ​ലം​കൈ​യാ​ണെ​ന്നും സാ​ക്ഷി മാ​ലി​ക് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<