മ​റി​യ​ക്കു​ട്ടി​യു​ടെ ഹ​ർ‌​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും: സ​ർ​ക്കാ​ർ‌ മ​റു​പ​ടി പ​റ​യേ​ണ്ട​ത് ഇ​ന്ന്
മ​റി​യ​ക്കു​ട്ടി​യു​ടെ ഹ​ർ‌​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും: സ​ർ​ക്കാ​ർ‌ മ​റു​പ​ടി പ​റ​യേ​ണ്ട​ത് ഇ​ന്ന്
Friday, December 22, 2023 9:31 AM IST
വെബ് ഡെസ്ക്
കൊ​ച്ചി: പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ൺ​ച​ട്ടി​യു​മാ​യി ഭി​ക്ഷ​യാ​ചി​ക്കാ​നി​റ​ങ്ങി ശ്ര​ദ്ധേ​യ​യാ​യ അ​ടി​മാ​ലി സ്വ​ദേ​ശി​നി മ​റി​യ​ക്കു​ട്ടി ത​ന്‍റെ വി​ധ​വാ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​ത് ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പെ​ൻ​ഷ​ൻ എ​ന്തു​കൊ​ണ്ടാ​ണ് കൊ​ടു​ക്കാ​തി​രു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് സിം​ഗി​ൾ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ സ​ര്‍​ക്കാ​ര്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ മ​റു​പ​ടി ന​ല്‍​കും.

പെ​ൻ​ഷ​ൻ തു​ക ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ മ​റി​യ​ക്കു​ട്ടി​യു​ടെ മൂ​ന്നു മാ​സ​ത്തെ ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. കേ​ന്ദ്ര വി​ഹി​തം ല​ഭി​ച്ചി​ല്ലെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രോ​പ​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രും മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ജ­​സ്റ്റീ­​സ് ദേ­​വ​ന്‍ രാ­​മ­​ച­​ന്ദ്ര­​നാ​ണ് ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ച്ച​ത്. 1600 രൂ­​പ എ­​ന്നു​ള്ള­​ത് സ​ര്‍­​ക്കാ­​രി­​നെ സം­​ബ­​ന്ധി­​ച്ച് വ​ലി­​യ കാ­​ര്യ­​മാ­​യി­​രി­​ക്കി​ല്ല. എ­​ന്നാ​ല്‍ മ­​റി­​യ­​ക്കു­​ട്ടി­​ക്ക് ആ ​പ­​ണ­​ത്തി­​ന് പൊ­​ന്നും­​വി­​ല­​യു­​ണ്ടെ­​ന്ന് കോ​ട­​തി നി­​രീ­​ക്ഷി​ച്ചു. 78 വ­​യ­​സു­​കാ­​രി​യാ­​യ വൃ­​ദ്ധ­​യാ­​ണ് ഹ​ര്‍­​ജി­​ക്കാ­​രി. ഇ­​വ­​രു​ടെ പ­​രാ­​തി ആ­​രാ­​ണ് സം­​സ്ഥാ​ന­​ത്ത് കേ​ള്‍­​ക്കു​ക.


മ­​റി­​യ­​ക്കു­​ട്ടി​യെ കോ­​ട­​തി­ വി­​ഐ­​പി­​യാ­​യി പ­​രി­​ഗ­​ണി­​ക്കു­​ക­​യാ­​ണെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. വി​ധ­​വാ പെ​ന്‍­​ഷ​ന്‍ അ​ട­​ക്കം കൊ­​ടു­​ക്കേ­​ണ്ട­​തി­​ന് കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍ ന​ല്‍­​കേ­​ണ്ട വി­​ഹി­​തം ത­​ങ്ങ​ള്‍­​ക്ക് കി­​ട്ടി­​യി­​ട്ടി­​ല്ലെ­​ന്ന് സ​ര്‍­​ക്കാ​ര്‍ കോ­​ട­​തി­​യി​ല്‍ പ­​റ​ഞ്ഞു.

എ­​ന്നാ​ല്‍ കേ­​ന്ദ്ര­ സ​ര്‍­​ക്കാ­​രി­​ന്‍റെ വി­​ഹി­​തം കി­​ട്ടു­​ന്നി​ല്ല എ­​ന്ന​തു­​കൊ­​ണ്ട് ഏ­​തെ­​ങ്കി​ലും ആ­​ഘോ­​ഷ­​ങ്ങ​ള്‍ സ​ര്‍­​ക്കാ​ര്‍ ഒ­​ഴി­​വാ­​ക്കു­​ന്നു­​ണ്ടോ എ­​ന്ന് കോ​ട­​തി ചോ­​ദി​ച്ചു. മു​ന്‍­​ഗ­​ണ­​നാ­​ക്ര­​മം നി­​ശ്ച­​യി­​ച്ച് സ​ര്‍­​ക്കാ​ര്‍ ന­​ട​പ­​ടി സ്വീ­​ക­​രി­​ക്ക­​ണ­​മെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ­​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<