പ്രവർത്തകരെ തല്ലിയാൽ തിരിച്ചും ജീവൻരക്ഷാപ്രവർത്തനം നടത്തും: കെ. മുരളീധരൻ
Thursday, December 21, 2023 11:14 PM IST
കോഴിക്കോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയാൽ തിരിച്ചും ജീവൻ രക്ഷാ പ്രവർത്തനം നടത്തുമെന്ന് കെ.മുരളീധരൻ എം.പി. എൽഡിഎഫ് കൺവീനർ തല്ലി തീർക്കാമെന്നാണ് പറയുന്നത്. തല്ലി തീർക്കാൻ കോൺഗ്രസും തയാറാണ്.
നവകേരള സദസിൽ മാന്യൻമാർക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണ്. ഷൈലജ ടീച്ചർക്കും സി.സി. മുകുന്ദനും തോമസ് ചാഴിക്കാടനും മുഖ്യമന്ത്രിയുടെ വക കിട്ടി. നവകേരള സദസിൽ കോൺഗ്രസ് എംഎൽഎമാർ പോയാൽ ഇതു തന്നെയാകാം അവസ്ഥയെന്നും മുരളീധരൻ പറഞ്ഞു.