മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു; ആറ്റിങ്ങലിൽ യൂത്ത്കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷം
Wednesday, December 20, 2023 10:48 PM IST
തിരുവനന്തപുരം: ആറ്റിങ്ങലിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും തമ്മിൽ സംഘർഷം. ആലങ്കോടു ജംഗ്ഷനിൽ വച്ചാണ് സംഘര്‍ഷമുണ്ടായത്.
റോഡിന്റെ വശങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഇവര്‍ കരിങ്കൊടി വീശി.
ഇതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടർന്ന് പോലീസ് ലാത്തിവീശി. സംഘര്‍ഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, കല്ലമ്പലത്ത് വച്ച് യുവമോര്‍ച്ചയും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് ഇവര്‍ എത്തിയത്.