മദ്യനയക്കേസ്; അരവിന്ദ് കേജരിവാളിന് വീണ്ടും ഇഡി നോട്ടീസ്
Monday, December 18, 2023 7:44 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ഡൽഹി മദ്യനയ കേസിലാണ് നടപടി. ചോദ്യം ചെയ്യലിന് ഈ മാസം 21ന് ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.
നേരത്തെ, ഈ മാസം രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ കേജരിവാൾ ഹാജരായില്ല. ഇഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലവുമാണെന്നു വ്യക്തമാക്കിയാണ് അദ്ദേഹം ഹാജരാകാതിരുന്നത്
അതേസമയം, ഏപ്രിലിൽ ഇതേകേസിൽ സിബിഐ കേജരിവാളിനെ ചോദ്യം ചെയ്തിരുന്നു. പത്ത് മണിക്കൂറോളമാണ് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്തത്.