സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാൾ മരിച്ചു
Monday, December 18, 2023 10:59 AM IST
തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 111 അധിക കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒരാൾ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാജ്യത്ത് ആകെ 122 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകള്‍ രാജ്യത്ത് 1,828 ആയി ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ മാത്രം 1,634 കേസുകളുണ്ട്.
15 അധിക കേസുകള്‍ തമിഴ്നാട്ടില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകത്തില്‍ 60 ആക്ടീവ് കേസുകളാണുള്ളത്. ഗോവയില്‍ രണ്ട് കേസുകളും ഗുജറാത്തില്‍ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍.1. സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പ് ചൈനയിലും ഏഴ് കേസുകള്‍ സ്ഥിരീകരിച്ചു. ലോകത്ത് ആകെ 38 രാജ്യങ്ങളില്‍ ഈ വൈറസ് പടരുന്നതായി റിപ്പോര്‍ട്ടുണ്ട്.