ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; രാജ്ഭവൻ
Sunday, December 17, 2023 8:25 PM IST
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമെന്ന് രാജ്ഭവൻ. രാജ്ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താകുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
കാമ്പസിനുള്ളിൽ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഇത് സംഭവിക്കില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർന്നതിന്റെ തുടക്കമാണിതെന്ന് ഗവർണർ കരുതുന്നു.
മുഖ്യമന്ത്രിയുടെ ബോധപൂർവമായ ഇത്തരം നടപടികൾ ഭരണഘടന സംവിധാനത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്നും വാർത്താകുറിപ്പിൽ രാജ്ഭവന് ചൂണ്ടിക്കാട്ടുന്നു.