റോ​ഡ് ഷോ​യ്ക്കി​ടെ ആം​ബു​ല​ൻ​സി​ന് വ​ഴി​യൊ​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം
റോ​ഡ് ഷോ​യ്ക്കി​ടെ ആം​ബു​ല​ൻ​സി​ന് വ​ഴി​യൊ​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം
Sunday, December 17, 2023 6:46 PM IST
ലക്നോ: റോ​ഡ് ഷോ​യ്ക്കി​ടെ ആം​ബു​ല​ൻ​സി​ന് വ​ഴി​യൊ​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം. വാ​ര​ണ​സി​യി​ൽ ന​ട​ന്ന റോ​ഡ്‍​ഷോ​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തെ അ​നു​ഗ​മി​ച്ച സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​വ്യൂ​ഹം വേ​ഗ​ത കു​റ​ച്ച് റോ​ഡി​ന്‍റെ അ​രി​കി​ൽ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡി​നോ​ടു ചേ​ർ​ന്നു പോ​കു​ന്ന​തും ഇ​വ​രെ മ​റി​ക​ട​ന്ന് ആം​ബു​ല​ൻ​സ് വേ​ഗ​ത്തി​ൽ പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ത​ന്‍റെ മ​ണ്ഡ​ല​മാ​യ വാ​ര​ണ​സി​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​താ​ണ് പ്ര​ധാ​നമ​ന്ത്രി. 19,000 കോ​ടി രൂ​പ​യു​ടെ 37 വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​വി​ടെ തു​ട​ക്കം കു​റി‌​ക്കു​ക. കാ​ശി ത​മി​ഴ് സം​ഗ​മ​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് വാ​ര​ണ​സി​യി​ലേ​ക്കു​ള്ള പു​തി​യ ട്രെ​യി​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്യും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<