സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണു, 30കാരനായ ഗായകന് ദാരുണാന്ത്യം
വെബ് ഡെസ്ക്
Sunday, December 17, 2023 6:40 AM IST
ബഹിയ: സ്വകാര്യ വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടെ 30കാരനായ ഗായകൻ കുഴഞ്ഞ് വീണ് മരിച്ചു. ബ്രസീലിയൻ സുവിശേഷ ഗായകൻ പെദ്രോ ഹെന്‍ട്രിക്കാണ് മരിച്ചത്.
ഫിയറ ഡി സാന്റാനയിൽ സംഗീതപരിപാട് അവതരിപ്പിക്കുന്നതിനിടെയാണ് പെദ്രോയുടെ ദാരുണാന്ത്യം.
ഇയാൾ കുഴഞ്ഞുവീണയുടൻ തന്നെ ജീവന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പെദ്രോ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരാധകരുമായി സംവദിച്ച് വേദിക്ക് മുന്നിലേക്ക് വന്ന പെദ്രോ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
പെദ്രോയുടെ മരണവിവരം ഒദ്യോഗികമായി അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ബാന്‍ഡ് ആയ ടൊഡാ മ്യൂസിക് സമൂഹ മാധ്യമപേജിൽ കുറിപ്പെഴുതിയിരുന്നു. പെദ്രോയുടെ ഒട്ടേരെ ആരാധകരാണ് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയത്.