വീണ്ടും കോവിഡ് ഭീഷണി; കേരളത്തില്‍ 24 മണിക്കൂറിനുള്ളില്‍ 280 പുതിയ കേസുകള്‍
Saturday, December 16, 2023 11:04 AM IST
തിരുവനന്തപുരം: ഇന്ത്യയില്‍ വെള്ളിയാഴ്ച 312 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 280 രോഗികളും കേരളത്തിലാണ്.
നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ കേരളത്തില്‍ 470 കേസുകളും ഈ മാസം ആദ്യ 10 ദിവസത്തിനുള്ളില്‍ 825 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കേസാണ്.
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് 1,104 സജീവ കോവിഡ് കേസുകളുണ്ട്. കേരളത്തില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍.1-ന്റെ സാന്നിധ്യവും കണ്ടെത്തിയിട്ട്.