ര​ഞ്ജി​ത്ത് "ആ​റാം ത​ന്പു​രാ​ൻ' ച​മ​യേ​ണ്ട; ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ
ര​ഞ്ജി​ത്ത് "ആ​റാം ത​ന്പു​രാ​ൻ' ച​മ​യേ​ണ്ട; ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ
Friday, December 15, 2023 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നെ​തി​രെ അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ രം​ഗ​ത്ത്. ഏ​കാ​ധി​പ​തി​യെ പോ​ലെ​യാ​ണ് ര​ഞ്ജി​ത്ത് പെ​രു​മാ​റു​ന്ന​തെ​ന്നും ത​ങ്ങ​ള്‍​ക്ക് ചെ​യ​ര്‍​മാ​നോ​ട് യാ​തൊ​രു വി​ധേ​യ​ത്വ​വും ഇ​ല്ലെ​ന്നും കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ആ​റാം ത​മ്പു​രാ​നാ​യി ചെ​യ​ര്‍​മാ​ന്‍ ന​ട​ക്കു​ന്ന​ത് കൊ​ണ്ട​ല്ല ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും ചെ​യ​ര്‍​മാ​ന്‍ വ​ലി​യ അ​സം​ബ​ന്ധ​ങ്ങ​ളും വി​വ​ര​ക്കേ​ടു​മാ​ണ് പ​റ​യു​ന്ന​തെ​ന്നും കൗ​ൺ​സി​ൽ അം​ഗം മ​നോ​ജ് കാ​ന പ​റ​ഞ്ഞു.

അ​ക്കാ​ദ​മി​യു​ടെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് ഇ​രു​ന്നു​കൊ​ണ്ട് അ​ക്കാ​ദ​മി​യെ ത​ന്നെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സം​സാ​ര​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. പ്ര​ശ്ന​ങ്ങ​ളെ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​റ്റു​ക​ള്‍ തി​രു​ത്താ​നും സൗ​ഹാ​ര്‍​ദ​പൂ​ര്‍​വം ശ്ര​മി​ച്ചി​ട്ടു​ണ്ട്.


ആ​ര്‍​ട്ടി​സ്റ്റു​ക​ളെ വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണ് അ​വ​ഹേ​ളി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​ണ്. അ​വ​ര​വ​ര്‍​ക്ക് ത​ങ്ങ​ളു​ടേ​താ​യ പ​രി​മി​തി​ക​ള്‍ ഉ​ണ്ടാ​കാം. അ​തി​നെ പു​ച്ഛി​ച്ച് ത​ള്ളു​ന്ന സ​മീ​പ​നം ആ​ണ് ര​ഞ്ജി​ത്തി​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<