ത‌​ട​വു​കാ​ര​ന് ഹാ​ഷി​ഷ് ഓ​യി​ലും സി​ഗ​ര​റ്റും ന​ൽ​കി​യ കേ​സ്; പ്ര​തി പി​ടി​യി​ൽ
ത‌​ട​വു​കാ​ര​ന് ഹാ​ഷി​ഷ് ഓ​യി​ലും സി​ഗ​ര​റ്റും ന​ൽ​കി​യ കേ​സ്;  പ്ര​തി പി​ടി​യി​ൽ
Thursday, December 14, 2023 1:16 AM IST
ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​ര​ന് ഹാ​ഷി​ഷ് ഓ​യി​ലും സി​ഗ​ര​റ്റും എ​ത്തി​ച്ചു കൊ‌​ടു​ത്ത കേ​സി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​യും പി​ടി​യി​ൽ.

ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജിം​നാ​സി​ന് ഹാ​ഷി​ഷ് ഓ​യി​ലും സി​ഗ​ര​റ്റും ന​ൽ​കി​യ കേ​സി​ൽ ക​ണ്ണൂ​ർ ക​ക്കാ​ട് സ്വ​ദേ​ശി ന​ദീ​റി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ദീ​റി​ന്‍റെ സു​ഹൃ​ത്ത് മു​ണ്ട​യാ​ട് സ്വ​ദേ​ശി അ​മൂ​ദി​നെ ഇ​ന്ന​ലെ പി​ടി​കൂ​ടി​യി​രു​ന്നു.


ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​യ ജിം​നാ​സി​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി‌​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ന​ദീ​റും അ​മൂ​ദും ഹാ​ഷി​ഷ് ഓ​യി​ലും സി​ഗ​ര​റ്റും എ​റി​ഞ്ഞു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 23 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും ര​ണ്ട് സി​ഗ​ര​റ്റു​മാ​ണ് ഇ​വ​ർ ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<