ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ ക​ള​ർ സ്പ്രേ ​പ്ര​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത് ബി​ജെ​പി എം​പി​യു​ടെ ഓ​ഫീ​സ് ന​ൽ​കി​യ പാ​സ് ഉ​പ​യോ​ഗി​ച്ച്. ബി​ജെ​പി എം​പി പ്രതാപ് സിംഹയുടെ ഓ​ഫീ​സാ​ണ് ഇ​വ​ർ​ക്ക് പാ​സ് ന​ൽ​കി​യ​തെ​ന്ന് ബി​എ​സ്പി എം​പി ഡാ​നി​ഷ് അ​ലി പ​റ​ഞ്ഞു.

ലോക്സഭയിലെ പ്രതിഷേധക്കാരെ തടഞ്ഞവരുടെ കൂട്ടത്തിൽ ഡാനിഷ് അലിയുമുണ്ടായിരുന്നു. ഇതിനിടെ ഒരാളുടെ കൈയിലെ പാസ് അദ്ദേഹം പരിശോധിച്ചു. അതിന്‍റെ ഫോട്ടോ ഫോണിൽ എടുത്തതിനു ശേഷമാണ് ഡാനിഷ് അലി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ചെ​രി​പ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ​പ്രതിഷേധക്കാർ ക്യാ​ൻ ക​ട​ത്തി​യ​ത്. സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യി​ൽ ഇ​വ ക​ണ്ടെ​ത്താ​തി​രു​ന്ന​ത് വ​ലി​യ സു​ര​ക്ഷാ​വീ​ഴ്ച​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ­​രു യു­​വ­​തി­​യ​ട­​ക്കം നാ­​ലു­​പേ­​രെ­​യാ­​ണ് സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ർ പി­​ടി­​കൂ­​ടി­​യ​ത്. ഇ​വ­​രെ പാ​ര്‍­​ല­​മെ​ന്‍റ് പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലേ­​ക്ക് മാ​റ്റി.

പി​ടി​യി​ലാ​യ​വ​രി​ൽ ര​ണ്ടു​പേ​ർ പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്ത് നി​ന്നാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ത​ങ്ങ​ൾ​ക്ക് ഒ​രു സം​ഘ​ട​ന​യു​മാ​യും ബ​ന്ധ​മി​ല്ലെ​ന്നും ഏ​കാ​ധി​പ​ത്യം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള നീ​ലം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

നീ​ലം ഹ​രി​യാ​ന സ്വ​ദേ​ശി​നി​യാ​ണ്. നീ​ല​ത്തി​നൊ​പ്പം പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്തു​നി​ന്ന് പ്ര​തി​ഷേ​ധി​ച്ച അ​മോ​ൽ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​ണ്. അ​തേ​സ​മ​യം, തൊ­​ഴി­​ലി​ല്ലാ­​യ്­​മ­​യ്‌­​ക്കെ­​തി­​രെ ന­​ട­​ന്ന പ്ര­​തി­​ഷേ­​ധ­​മാ­​ണെ­​ന്ന് ന​ട​ന്ന​തെ​ന്ന് ക­​സ്റ്റി­​ഡി­​യി­​ലു­​ള്ള നീ­​ലം പ­​റ​ഞ്ഞു.