ബോട്ട് മാർഗം കുവൈറ്റിലേക്ക് വൻ തോതിൽ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; പദ്ധതി പൊളിച്ച് കോസ്റ്റ്ഗാർഡ്
Wednesday, December 13, 2023 2:42 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ബോട്ട്മാർഗം വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്താനുള്ള ശ്രമം തകർത്ത് കോസ്റ്റ്ഗാർഡ്. ഒന്നരലക്ഷം ദിനാര്‍ മൂല്യം വരുന്ന 40 കിലോഗ്രാം ഹാഷിഷ് ഓയിലുമായാണ് പ്രതികളെ പിടികൂടിയത്.
ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. കോസ്റ്റ്ഗാര്‍ഡിന്റെ മാരിടൈം സെക്യൂരിറ്റി വിഭാഗമാണ് ലഹരിമരുന്നുമായെത്തിയ ബോട്ട് പിടിച്ചെടുത്തത്.
അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ലഹരിമരുന്ന് കടത്തിനെക്കുറിച്ച് കോസ്റ്റ്ഗാർഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഗൾഫ് മേഖലയിൽ സമീപ ദിവസങ്ങളിലായി വൻലഹരിവേട്ടയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഒമാനിലും സമാനമായ രീതിയിലുള്ള ലഹരിവേട്ട നടന്നിരുന്നു.
വടക്കന്‍ ബാത്തിനയില്‍ നിന്ന് പിടികൂടിയ പ്രതികളില്‍ നിന്ന് 100 കിലോഗ്രാം ഹാഷിഷും 25 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും പിടിച്ചെടുത്തു. പിടിയിലായവരെല്ലാം ഏഷ്യൻ വംശജരാണ്.