ഷൂ എറിഞ്ഞ കേസ്; നാല് പ്രതികള്‍ക്കും ജാമ്യം
Monday, December 11, 2023 10:40 PM IST
പെരുമ്പാവൂര്‍: മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയും ഷൂ എറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്ത കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികള്‍ക്ക് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ ഉള്‍പ്പെട്ട നാലുപേര്‍ക്കും ജാമ്യം അനുവദിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ പോലീസിനെതിരെയും പ്രോസിക്യൂഷനെതിരേയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചിരുന്നു.
പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ് ചെയ്ത പ്രതികളേയും സംരക്ഷിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു.